കട്ടപ്പന : സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വനിതകൾക്കായി കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.വെള്ളയാംകുടി അംഗനവാടിയിൽ നടന്ന പരിശീലന പരിപാടി വാർഡ് കൗൺസിലർ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.വനിതകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വെള്ളയാംകുടി
യുവക്ലബ്ബിന്റെയും യുവതി ക്ലബ്ബിന്റെയും, അംഗനവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ യുവതികൾക്കായി കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
യുവജന ക്ഷേമബോർഡ് പ്രതിനിധി പ്രദീപ് കോഴിമല മുഖ്യാഥിതിയായി. കേക്ക് നിർമ്മാണ വിദഗ്ദ്ധ സാലി തോമസിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. വെള്ളയാംകുടി വാർഡ് അംഗം ബീന സിബി, അംഗനവാടി അദ്ധ്യാപിക സിനി റെജി, യുവാ ക്ലബ് പ്രതിനിധി പ്രശാന്ത് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.