saji
എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ളസ്ടു വിദ്യാർഥികൾക്കായി ഏകദിന പഠന ക്ലാസ്സ് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം : എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ളസ്ടു വിദ്യാർഥികൾക്കായി ഏകദിന പഠന ക്ലാസ്സ് വിജയത്തിന്റെ പടവുകൾ 2022 നടത്തി. യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ അദ്ധ്യക്ഷതവഹിച്ച മോട്ടിവേഷൻ ക്ലാസ് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന്, എസ്. പി. സി ട്രെയിനർ ടി. ആർ. ശരത്ത് മൊട്ടിവേഷൻ ക്ലാസ് എടുത്തു. വിവിധ ശാഖാകളിൽ നിന്നായി നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ യൂണിയൻ കൗൺസിലർമാരായ സി. എം. ബാബു, ജയൻ കല്ലാർ, യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്‌നേതാക്കൾതുടങ്ങിയവർ സന്നിഹിതരായിരുന്നു.