man

കട്ടപ്പന :വെള്ളിലാംകണ്ടത്തിനടുത്ത് ഇടുക്കി ജലാശയത്തിൽ വീണ് മരിച്ച ഉത്തരേന്ത്യൻ സ്വദേശിയെ തിരിച്ചറിഞ്ഞില്ല.കഴിഞ്ഞ എഴാം തിയതിയാണ് കുഴൽപ്പാലത്തിന് സമീപത്ത് ആഴമേറിയ സ്ഥലത്ത് ഒരാൾ വെള്ളത്തിൽ വീണതായി പൊലീസിന് വിവരം ലഭിച്ചത്.തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ പിറ്റേന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് കട്ടപ്പന പരിസരത്ത് അലഞ്ഞ് തിരിഞ്ഞു നടന്നിരുന്ന വ്യക്തിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.എന്നാൽ മറ്റ് വിവരങ്ങൾ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണപ്പെട്ടയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ കട്ടപ്പന സ്‌റ്റേഷനുമായി ബന്ധപ്പെടാൻ എസ് ഐ അറിയിച്ചു.