 
മണക്കാട് : മണക്കാട് പഞ്ചായത്തിലും ഹരിതകേരളത്തിന്റെ ജലഗുണ പരിശോധനാ ലാബ് പ്രവർത്തന സജ്ജമായി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്‌കൂളിൽ ജലലാബിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് നിർവ്വഹിച്ചു. പരിശോധനയ്ക്ക് തുടക്കമിട്ട് സ്‌കൂൾ കുട്ടികൾ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ജല സാമ്പിളുകളും പരിശോധിച്ചു.ഉദ്ഘാടന യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ. ജോർജ് നെടുങ്കല്ലേൽ അധ്യക്ഷനായിരുന്നു.സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. മാത്യു,രസതന്ത്രം അദ്ധ്യാപിക ആനി മാത്യു, ഹരിതകേരളം പ്രതിനിധികളായ അമലു ഷാജി, അലൻ മാർട്ടിൻ എന്നിവർ സംബന്ധിച്ചു. തൊടുപുഴ നിയോജകമണ്ഡലത്തിൽ ആറ് ജലലാബുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിനായി ഒമ്പത് ലക്ഷം രൂപയാണ് പി.ജെ. ജോസഫ് എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. അഞ്ച് പഞ്ചായത്തുകളിലും ജലലാബുകൾ പ്രവർത്തിച്ചു തുടങ്ങി .വണ്ണപ്പുറം പഞ്ചായത്തിലെ എസ്.എൻ.വി. സ്‌കൂളിലെ ജലലാബും ഈ വർഷം പ്രവർത്തന സജ്ജമാകും.