
ചെറുതോണി: കേരളത്തിന്റെ വികസനത്തിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ വിസ്മരിക്കാനാവത്തതാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. കേരളത്തിന്റെ വിദ്യഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ച ചാവറയച്ചൻ മുതൽ, സ്‌കൂളുകൾ ആരംഭിക്കാൻ നേതൃത്വം നൽകിയ നമ്മുടെ പൂർവ്വികരും, ഇപ്പോൾ സേവനം ചെയ്യുന്ന അദ്ധ്യാപകഅനദ്ധ്യാപകരും ഈ കണ്ണിയിൽ പെട്ടവരാണ്. സമൂഹത്തിന്റെ പുനർനിർമ്മാണത്തിൽ അദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി യുടെ ഈ വർഷത്തെ മികച്ച അദ്ധ്യാപക അനദ്ധ്യാപക അവാർഡുകൾ വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ്ജ് തകിടിയൽ, വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം, കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് രൂപത പ്രസിഡന്റ് ബിനോയി മഠത്തിൽ, സെക്രട്ടറി ജിജി അബ്രഹാം, മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കണ്ടറി പ്രീൻസിപ്പാൾ റോയി കുര്യാക്കോസ്, മാങ്കുളം സെന്റ് മേരീസ് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ആന്റണി എം റ്റി തുടങ്ങിയർ സംസാരിച്ചു.കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് രൂപത ഭാരവാഹികളായ സിബി വലിയമറ്റം, എം വി ജോർജ്ജ്കുട്ടി, , ഷൈനി ബേബി, ഷൈനി വി റ്റി, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ റോസമ്മ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സിബി കെ എസ്, ത്രേസ്യാമ്മ,ജോർജ്ജ്, മായാമോൾ മാത്യു, ലിൻസി എ സി, സിജി ജോസഫ്, ബിൻസി.എം.ജെ.റ്റോമി എബ്രഹാം, വർക്കി കെ ജെ, മഞ്ചു ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.