sukumaran
ഉദയ ലൈബ്രറിയിൽ സംഘടിപ്പിച്ച നാടൻപാട്ടരങ്ങ് സുകുമാർ അരിക്കുഴ ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറി വയോജനവേദിയുടെ നേതൃത്വത്തിൽ നാടൻ പാട്ടരങ്ങ് സംഘടിപ്പിച്ചു. വയോജനവേദി പ്രസിഡന്റ് പാപ്പിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുകുമാർ അരിക്കുഴ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻപാട്ട് കലാകാരൻ കെ പി ചന്ദ്രൻ പ്രോഗ്രാം അവതരിപ്പിച്ചു. അയ്യപ്പൻ പി എൻ, കല ദിലീപ്,കെ ആർ സോമരാജൻ,എസ് ബി ശ്രീനിവാസൻ തുടങ്ങിയവർ പാട്ടരങ്ങിൽ പങ്കെടുത്തു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ സെക്രട്ടറി അനിൽ എം കെ എന്നിവർ നേതൃത്വം നൽകി.