രാജാക്കാട്: എൻ.ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂൾ വാർഷികവും യാത്രയയപ്പും പ്രതിഭകളെ ആദരിക്കലും ഇന്ന് നടക്കും. രാവിലെ 9.30 ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.റ്റി ഉഷാകുമാരി മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ അനുഗ്രഹ പ്രഭാഷണവും നടത്തും. പ്രതിഭകളെ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശും , ഫുൾ എ പ്ലസ് ജേതാക്കളെ ബ്ലോക്ക് പ്രസിഡന്റ് കെ റ്റി കുഞ്ഞും ആദരിക്കും. വിരമിക്കുന്ന അദ്ധ്യാപിക വി.കെ കിങ്ങിണിയെ വി.കെ ബാബു ആദരിക്കും. ജി. അജയൻ , ഡി.ബിന്ദുമോൾ,ഷാജി ചുള്ളികാട്ട്, രാജാക്കാട് സി.ഐ ബി.പങ്കജാക്ഷൻ എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് 1.30 ന് ഉണർവ് 2022 സിനിമാ താരം നൂബിൻ ജോണി ഉദ്ഘാടനം ചെയ്യും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾനടക്കും..