ചെറുതോണി: റവന്യൂ വകുപ്പുദ്യോഗസ്ഥരുടെ വീഴ്ചമൂലം 17 കുടുബങ്ങളുടെ കരമടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. തങ്കമണി വില്ലേജിൽ 30 വർഷം കരമടച്ചിരുന്ന പാണ്ടിപ്പാറ സ്വദേശികളാണ് ആറ് വർഷമായി തങ്ങളുടേതല്ലാത്ത പ്രശ്നങ്ങൾ നിമിത്തം പ്രതിസന്ധിയിലായത്. ഇടുക്കി താലൂക്ക് രൂപീകരിക്കുന്നതിനു മുമ്പ് ഈ പ്രദേശം തങ്കമണി വില്ലേജിന്റെ പരിധിയിൽ ഉടുമ്പൻചോല താലൂക്കിലായിരുന്നു. ഇടുക്കി താലൂക്ക് രൂപീകരിച്ചപ്പോൾ 17 വീട്ടുകാരെയും ഇടുക്കി താലൂക്കിന്റെ പരിധിയിൽ ഉപ്പുതോട് വില്ലേജിന്റെ പരിധിയിലാക്കി സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് ഇവരുടെ റിക്കാർഡുകൾ തങ്കമണി വില്ലേജിൽ നിന്നം കുറവുചെയ്ത് ഇടുക്കി താലൂക്കിലേക്ക് ഫയൽ കൈമാറി. 17 വീട്ടുകാർക്കും ഇതിന്റെ അറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഉപ്പുതോട് വില്ലേജിൽ കരമടക്കാനെത്തിയപ്പോൾ ഇവിടെ ഇതുസംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നും രേഖകളില്ലാത്തതിനാൽ കരമടക്കാൻ കഴിയില്ലെന്നുമറിയിച്ചു. പിന്നീട് ഇടുക്കി താലൂക്ക്, കളക്ടർ, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകി ആറുവർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് കർഷകർപറയുന്നു. കരമടക്കാത്തതിനാൽ ലോൺ, കാർഷിക സബ്‌സീഡി ഇവയൊന്നും ലഭിക്കുന്നുമില്ല. സ്ഥലം വിൽക്കാനോ ലോണെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇതുമൂലം മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ മുടങ്ങുന്ന അവസ്ഥയിലാണ്. ഇടുക്കി താലൂക്കിലെ ഉദ്യോഗസ്ഥർ വില്ലേജിലേക്ക് ഫയൽ അയക്കാത്തതാണ് തടസ്സമായത്.

നിരാഹാരം കിടക്കും

ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം 17 കുടുംബങ്ങൾ തങ്കൾക്കു ലഭിച്ച പട്ടയഭൂമിയുടെ കരമടക്കാൻ കഴിയാതെ ആറുവർഷമായി ഓഫീസുകൾ കയറിയിറമടുത്തു. ഭൂമിക്ക് കരമടക്കാൻ ഇനിയും അനുവദിക്കുന്നില്ലെങ്കിൽ താലൂക്കോഫീസിനു മുമ്പിൽ നിരാഹാരം കിടക്കുമെന്ന് ഹതഭാഗ്യരായ കുടുംബങ്ങൾ പറയുേു