മുള്ളരിങ്ങാട് : വലിയകല്ലുംചാൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 15 മുതൽ17 വരെ നടക്കും. എല്ലാദിവസവും രാവിലെ അഭിഷേകം, 6.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, വൈകിട്ട് 6.15 ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 15 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 7.30 ന് അഷ്ടനാഗപൂജ,16 ന് രാവിലെ പതിവ് പൂജകൾ, 10 ന് സർവൈശ്വപൂജ, വൈകിട്ട് 6 ന് പ്രസാദ ശുദ്ധി, രാത്രി 9 ന് കളമെഴുത്തുംപാട്ട്, 11 ന് ദേശമുടിയേറ്റ് ,ഗരുഡൻ തൂക്കം, 17 ന് രാവിലെ പതിവ് പൂജകൾ, 7 ന് പഞ്ചവിംശതിപൂജ, കലശാഭിഷേകം, തുടർന്ന് സമൂഹ സദ്യ, വൈകിട്ട് 4.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10ന് വടക്കുംപുറത്ത് ദേശഗുരുതി.