 
പീരുമേട്: എസ്സ്.എൻ.ഡി.പി യോഗം കറപ്പു പാലം ശാഖാ വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.പി.ബിനുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൗൺസിലർ പി.എസ്സ്.ചന്ദ്രൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ജി.സുരേഷ് ഇല്ലിമൂട് (പ്രസിഡന്റ്) പി.വി.കരുണാകരൻ പ്ലാവനാക്കുഴി ( വെസ്.. പ്രസി.)എസ്.മുരളീധരൻ (സെക്രട്ടറി) കെ.ഗോപി കൊച്ചുകളിക്കൽ (യൂ: കമ്മറ്റി ) എന്നിവരെയും തെരഞ്ഞെടുത്തു.