പുറ്റടി : എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ പുറ്റടി ശാഖ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. എം.വി സാബു മണപ്പുറത്ത് (പ്രസിഡന്റ് )​ ഷാജി കോലാട്ട് (സെക്രട്ടറി )​ ,​ ഷാജി നരിപ്പാറ (യൂണിയൻ കമ്മിറ്റി അംഗം)​,​ ജെ.എ ശശികുമാർ (ശാഖ വൈസ് പ്രസിഡന്റ് )​,​ ചന്ദ്രൻ പെരുങ്കാട്ടിൽ,​ ശശി എക്കുളത്തിൽ,​ രാവി വാരികാട്ട് ,​ സോമൻ മുക്കുള്ളിൽ,​ വിനോദ് അയ്യങ്കേരിയിൽ,​ അരുൺ അയ്യങ്കേരിയിൽ (ശാഖാ കമ്മിറ്റി അംഗങ്ങൾ)​,​ എം.വി ഷാജി മണപ്പുറത്ത് ,​ ലീലാമ്മ ശശി,​ കരുണാകരൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.