 
മണിയാറൻകുടി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ 4536 -ാം നമ്പർ മണിയാറൻകുടി ശാഖാ യോഗത്തിലെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ കൗൺസിലർ ജോബി കണിയാൻകുടി യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു. വരവ് ചെലവ് കണക്കും റിപ്പോർട്ടും ബഡ്ജറ്റും ശാഖാ യോഗം സെക്രട്ടറി ഗോപി ആലുങ്കൽ അവതരിപ്പിച്ചു. സാജൻ പ്രകാശ് സ്വാഗവും പി. എൻ. സത്യൻ നന്ദിയും പറഞ്ഞു ശാഖാ ഭാരവാഹികളായി പി .എൻ സത്യൻ (പ്രസിഡന്റ്),സാജൻ പി. പ്രകാശ് (സെക്രട്ടറി),രാജീവ് കുന്നേൽ (വൈസ് പ്രസിഡന്റ്)
ഗോപി ആലുങ്കൽ ( യൂണിയൻ കമ്മിറ്റി അംഗം), വിനേഷ് ഊളാനിയിൽ,കണ്ണൻ നിരപ്പേൽ,അഭിലാഷ് ഊള്ളിയിൽ,ബിനു ചിറയ്ക്കൽ,വത്സാ സുകുമാരൻ,പുണർത സുരേഷ്,സൗമ്യാ സുനിൽ(ശാഖാ കമ്മറ്റി അംഗങ്ങൾ)അനീഷ് എംഡി,അനന്തു ബാബു,അമ്പിളി കുമാരൻ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.