അഞ്ചിരി: കുട്ടപ്പൻ കവലയ്ക്ക് സമീപമുള്ള വൈദ്യുത ടവറിൽ പൊട്ടിത്തെറി. ടവർ ലൈൻ പൊട്ടി വീണ് നൂറ് മീറ്ററോളം ചുറ്റളവിൽ കൈതതോട്ടം കത്തി നശിച്ചു. ലൈനിന്റെ ഭാഗങ്ങൾ . ഡിലും വീടിന് സമീപവുമൊക്കെ വന്നു വീണു. ആർക്കും പരിക്കില്ല.
ഞായറാഴ്ച വൈകിട്ട് നാലേകാലോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ ലൈൻ പൊട്ടിവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിച്ചു. ലൈൻ ഓഫ് ചെയ്തു അപകട സാദ്ധ്യത ഒഴിവാക്കി. തൊടുപുഴ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.