കുമളി: സഹ്യജ്യോതി ആർട്‌സ് ആന്റ് സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും കുമളി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
വനിതാദിനാചരണം 'ബോദ്ധ്യ- 2022" പരിപാടി കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെൻകുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ സമൂഹത്തിൽ ഉയർന്നു വരണ്ടേതിന്റെ ആവശ്യകതയെ കുറിച്ച് കെ.എൽ. ശ്യാമള ബോധവത്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ ജയമോൾ മനോജ്, അംഗൻവാടി ടീച്ചർ ബിൻസി, സഹ്യജ്യോതി കോളേജ് അദ്ധ്യാപിക സിസ്റ്റർ ഷിൻസി കെ.യു എന്നിവർ പ്രസംഗിച്ചു. മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ സാലി കോശിയെ മാതൃകാ വനിതയായി ആദരിച്ചു.