തൊടുപുഴ: ഇടുക്കി ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന അവധിക്കാല കോച്ചിംഗ് ക്യാംപ് നടത്തുന്നു. ജില്ലാ, സംസ്ഥാന മത്സരങ്ങളിലേക്കുള്ള മത്സരാർത്ഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പത്തു വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9447173843 എന്ന ഫോൺ നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.