പീരുമേട്: വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂ പ അനുവദിച്ചു. തോട്ടം തൊഴിലളികളും പാവപ്പെട്ട വരും ആശ്രയിക്കുന്നത് പ്രാഥമിക ആശുപത്രിയെയാണ് . ആശുപത്രിയുടെ ശോചനീയാവസ്ഥ ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ആശുപത്രിയിൽ വേണ്ടത്ര ഡോക്ടറൽമാരുംനഴ്‌സ് മാരും ഇല്ല എന്ന പരാതി ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ കെട്ടിടം വരുന്നതോടെ ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.