
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുളിമൂട്ടിൽ സിൽക്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ഇടുക്കി പ്രസ് ലീഗ് ഐ.പി.എൽ2022 ക്രിക്കറ്റ് ടൂർണമെന്റിൽ പൊലീസ് ടീം ചാമ്പ്യൻമാരായി. ഹെൽത്ത് ടീം ആണ് റണ്ണേഴ്‌സ്അപ്. പുളിമൂട്ടിൽ സിൽക്ക്‌സ് സ്‌പോൺസർ ചെയ്ത 15,000 രൂപയും ട്രോഫിയും പുളിമൂട്ടിൽ സിൽക്ക്‌സ് എം.ഡി റോയി ജോൺ പൊലീസ് ടീമിന് സമ്മാനിച്ചു. സഹ്യാ ടീ തങ്കമണി സ്‌പോൺസർ ചെയ്ത 10,000 രൂപയും ട്രോഫിയും തങ്കമണി സഹ്യാ ടീ ഫാക്ടറി മാനേജർ വിവേക് കെ.എസ് ഹെൽത്ത് ടീമിന് നൽകി. മലബാർ ഗോൾഡ് സ്‌പോൺസർ ചെയ്ത മാൻ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് സിവിൽ സർവീസ് ടീമിലെ അജിത്ത് വി.കെ അർഹനായി. രാവിലെ മൽസരം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, വാർഡ് മെമ്പർ ബേബി കാവാലം, നഗരസഭാ കൗൺസിലർ കെ.ദീപക്, തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി വിഷ്ണുകുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ബൈജു പി.കെ, പൊലീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം സനൽ ചക്രപാണി, എയ്ഞ്ചൽ അടിമാലി എന്നിവർ പങ്കെുത്തു. സമാപന സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പുളിമൂട്ടിൽ സിൽക്‌സ് ജനറൽ മാനേജർ ജെയിംസ് പി. പോൾ, ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ഏരിയ ഡയറക്ടർ നോബി കൃഷ്ണൻ, എസ് ആൻഡ് എസ് മാനേജിങ് ഡയറക്ടർ സന്തോഷ് പി.കെ, പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റുമാരായ ജെയ്‌സ് വാട്ടപ്പിള്ളിൽ, എം.ബിലീന, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ പീറ്റർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിൽസൻ കെ.ബി, അഖിൽ സഹായി, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ പി.കെ ബൈജു, സനൽ ചക്രപാണി എന്നിവർ പങ്കെടുത്തു.