അറക്കുളം: കെട്ടിട നികുതി പിരിവ് യഞ്ജത്തിന്റെ ഭാഗമായി നികുതി ദായകരുടെ സൗകര്യാർത്ഥം അറക്കുളം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാർച്ച് 31 വരെ നികുതി പിരിവ് ക്യാമ്പുകൾ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. 1,2,14 വാർഡുകളിലേത് 15 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ പന്ത്രണ്ടാം മൈൽ ജയ്‌ഹിന്ദ്‌ ലൈബ്രറിയിലും, 3,4,5 വാർഡുകളിലേത് 16 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ കുളമാവ് റേഷൻ കടക്ക് സമീപത്തും ഏഴാം വാർഡിലേത് 18 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ പതിപ്പള്ളി ഗവ: ട്രൈബൽ യു പി സ്‌കൂളിലും, ആറാം വാർഡിലേത് എല്ലാ പ്രവർത്തി ദിവസവും ഗ്രാമപഞ്ചായത്ത്‌ ഓഫീസിലു, എട്ടാം വാർഡിലേത് 15 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ എടാട് ഗവ: എൽ പി സ്‌കൂളിലും, ഒൻപതാം വാർഡിലേത് 17 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ ഇലപ്പള്ളി ടൗണിലും, പത്താം വാർഡിലേത് 19 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ പുത്തേട് റേഷൻ കടക്ക് സമീപത്തും, 12,13 വാർഡുകളിലേത് 15 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ എ കെ ജി ജംഗ്ഷനിലുള്ള നിലയൻസ് സ്റ്റോഴ്‌സിന് സമീപത്തും, പതിനഞ്ചാം വാർഡിലേത് 14 ന് രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം 3 വരെ മൂന്നുങ്ക വയൽ റേഷൻ കടയ്ക്ക് സമീപത്തും ക്യാമ്പ് നടത്തും.