കുടയത്തൂർ: അടൂർമല ശ്രീദേവി ക്ഷേത്രത്തിലെ മീനപ്പൂര മഹോൽസവത്തിന് നാളെ തുടക്കമാകും. നാളെ വെകിട്ട് 5.30ന് നടതുറക്കൽ, 6 ന് തൃക്കൊടിയേറ്റ്, 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് ഭജന, 9 ന് വലിയ ഗുരുതി.രണ്ടാം ഉത്സവദിവസമായ 17 ന് രാവിലെ 5 ന് നടതുറക്കൽ, 5.30ന് ഗണപതി ഹോമം, 6.30 ന് ഉഷപൂജ, 8 ന് കലശപൂജ, 8.30 ന് സർപ്പപൂജ, 9 ന് കലശം, 10 ന് കുംഭകുട താലപ്പൊലി ഘോഷയാത്ര, 11 ന് അഭിഷേകം, 12 ന് ഉച്ചപൂജ, 12.45 ന് പ്രസാദ ഊട്ട് വൈകിട്ട് 5.30ന് നടതുറക്കൽ, 6 ന് പറയെടുപ്പ് , 6.30 ന് വിശേഷാൽ ദീപാരാധന, 7 ന് ഭജന, 12 ന് ഗരുഡൻ പറവ എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.