മുട്ടം: റോഡിൽ നടത്തിയ നവീകരണ പ്രവർത്തനത്തിന്റെ അപാകതയെ തുടർന്ന് വാഹനാപകടങ്ങൾ വർദ്ധിക്കുന്നതായി വ്യാപക ആക്ഷേപം. മുട്ടം മുതൽ കുളമാവ് വരെയുള്ള റോഡാണ് അടുത്ത നാളിൽ ടാറിംഗ് നടത്തിയത്. എന്നാൽ ടാറിംഗ് നടത്തുമ്പോഴുണ്ടാകുന്ന ഗ്രിപ്പ് ഇല്ലാതെയാണ് പണികൾ പൂർത്തീകരിച്ചത്.ഇതേ തുടർന്ന് റോഡ് കൂടുതൽ മിനുസപ്പെട്ട അവസ്ഥയിലാണ്. പതിയെ ബ്രേക്ക്‌ പിടിച്ചാൽ പോലും ചെറുതും വലുതുമായ വാഹനങ്ങൾ റോഡിൽ തെന്നി മാറി അപകടങ്ങൾ വർദ്ധിക്കുകയാണ്. ടാറിംഗിന് ശേഷം മുട്ടം - കുളമാവ് റൂട്ടിൽ അടുത്ത നാളിലുണ്ടായ വാഹനപകടങ്ങളിൽ കൂടുതലും റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു. മഴക്കാലം അയാൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഇനിയും കൂടുകയുള്ളൂ എന്നും ജനം പറയുന്നു.