നെടുങ്കണ്ടം :ജില്ലയിലെ മികച്ച വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട പാറത്തോട് വില്ലേജിലെ ജീവനക്കാരെ ചോറ്റുപാറ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. ബിജു.പ്രമോദ് എം.പി, ഇ.എസ്.ഷൈജു,വില്ലേജ് ഓഫീസർ ടി.എ.പ്രദീപ് , സ്‌പെഷൽ വില്ലേജ് ഓഫീസർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.