പീരുമേട്: തൊടുപുഴ ജില്ലാ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വന്ന ഒരു സംഘം ആളുകൾ
നഴ്‌സിംഗ് അസിസ്റ്റന്റ് ആയ എം.കെ.സജിമോനെ ക്രൂരമായി മർദ്ദിച്ചതിൽ ഗവ:ഹോസ്പിറ്റൽ നഴ്സിങ്ങ് അസിസ്റ്റൻസ് അറ്റന്റേഴ്‌സ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഔദ്യോഗികകൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രിയിൽ അതിക്രമിച്ച് കയറിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്നും അസോസിയേഷൻജില്ലാ പ്രസിഡന്റ് എ.സുൽഫിക്കർ ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.