accident

ചെറുതോണി: നിയന്ത്രണം വിട്ട കാർ വീട്ടിലേക്കിടിച്ചു കയറി കാറിലുണ്ടായിരുന്ന രണ്ടു പേർക്കു പരിക്കേറ്റു ചേലച്ചുവട് മുരിക്കാശേരി റോഡിൽ പെരിയാർവാലി ഭാഗത്തു പാടത്ത് പൗലോസിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത് കാറിലുണ്ടായിരുന്ന തൊടുപുഴ മങ്ങാട്ടുകവല സ്വദേശികളായ മുണ്ടക്കൽ അജ്മി (35) ആതില (12) എന്നിവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോലഞ്ചേരിയിലുള്ള സ്വകാര്യ ആസ്പത്രിയിലേക്കു കൊണ്ടുപോയി വീടിനു മുൻവശത്തിരുന്ന വീട്ടുടമ പൗലോസും മകൻ സോജനും ഓടി മാറിയതിനാൽ രക്ഷപെട്ടു കാർ പൂർണമായും തകർന്നു വീടിനു 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്ന് നെടുങ്കണ്ടത്തുള്ള ബന്ധുവീട്ടിലേക്കു പോകുംവഴിയാണ് കാർ അപകടത്തിൽപ്പെട്ടത്