നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിലെ 1000 കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന പോളി ടെക്‌നിക്ക് കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്ന് ഡി വൈ എഫ് ഐ നെടുക്കണ്ടം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . യോഗം ഡി വൈ എഫ് ഐ സംസംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ജോമോൻ ജോസ് അദ്ധ്യക്ഷനായി .സെക്രട്ടറി സി വി ആനന്ദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് എസ് സുധീഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ എം എം സിറാജുദീൻ , ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ , രഞ്ജിത്ത് രവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ . ജോമോൻ ജോസ് (പ്രസിഡന്റ് ). സി വി ആനന്ദ്( സെക്രട്ടറി) രജ്ഞിത്ത് രവി (ട്രഷറർ) .