വണ്ടമറ്റം : കുറുമ്പാലമറ്റം ഏലമ്പിലാക്കാട്ട് ദേവീക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവവും പൊങ്കാലയും 15,​16,​17 തിയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ അഭിഷേകം,​ 5.30 ന് ഗണപതി ഹോമം,​ ഉഷപൂജ,​ 10 ന് ഉച്ചപൂജ,​ വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ,​ 10.30ന് ആയില്യം പൂജ,​ സർപ്പത്തിന് നൂറും പാലും,​16 ന് രാവിലെ പതിവ് പൂജകൾ,​ 5.30ന് ഗണപതി ഹോമം,​ ഉച്ചപൂജ,​10 ന് പൊങ്കാല മഹോത്സവം,​11 ന് പൊങ്കാല നിവേദ്യം,​ 11.30ന് മകംതൊഴൽ,​12 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് ചെണ്ടമേളം,​ താലപ്പൊലി ഘോഷയാത്ര,​ 8 ന് അത്താഴസദ്യ,​ 8.30 ന് കളമെഴുത്ത് പാട്ട്,​ 9.30 ന് വടക്കുംപുറത്ത് ഗുരുതി,​ 17 ന് രാവിലെ പതിവ് പൂജകൾ,​ ഗണപതി ഹോമം,​ ഉച്ചയ്ക്ക് 1 ന് പൂരം ഇടി വഴിപാട് എന്നിവ നടക്കും.