തൊടുപുഴ: കാഞ്ഞിരമറ്റം ബൈപാസിൽ പൊലീസ് സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. കാഞ്ഞിരമറ്റം, മുതലക്കോടം, മങ്ങാട്ടുകവല, നഗരത്തിന്റെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ കുടിവെള്ളവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.