കല്ലൂർക്കാട് : എസ്.എൻ.ഡി.പി യോഗം കലൂർക്കാട് ശാഖ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠാ വാർഷികം 19 ന് രാവിലെ ഗുരുമന്ദിരത്തിൽ വച്ച് നടക്കും. വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. യൂണിയൻ ചെയ‌ർമാനും സ്പൈസസ് ബോർഡ് ചെയർമാനുമായ എ.ജി തങ്കപ്പൻ,​ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ ,​യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വൈക്കം ബെന്നി ശാന്തി തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 6 ന് ഗണപതി ഹോമം,​ 9 ന് വിശേഷാൽ ഗുരുപൂജ,​ 10 ന് വൈക്കം ബെന്നി ശാന്തിയുടെമുഖ്യ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജ,​11.30 ന് സമൂഹപ്രാർത്ഥന,​ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്,​