നെടുങ്കണ്ടം: നെടുങ്കണ്ടം യൂണിവേഴ്‌സറ്റി നഴ്സിംഗ്‌ കോളേജിന്റെ അധീനതയിലുള്ള പ്രദേശത്ത് കാട്ടുതീ പടർന്ന് പിടിച്ചു. നെടുങ്കണ്ടം ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.നഴ്‌സിംഗ്‌കോളേജിന്റെ ഉടമസ്ഥയിലുള്ള മൂന്നര ഏക്കറോളം വരുന്ന പ്രദേശത്തിന് തീപിടിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഇതിന് തൊട്ടു മുകളിൽ സ്ഥലത്തിനോട്‌ചേർന്ന് കിടക്കുന്ന മൈനർസിറ്റി ഹൈറേഞ്ച് എൻവയോൺമെന്റ് റിസർച്ച് സെന്ററിന്റെ 1.8 ഏക്കർ സ്ഥലം കത്തി നശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. അജിഖാൻ യൂസഫ്, രാഹുൽരാജ്, എബിൻ, അനീഷ്, ബിപിൻ, സിനോജ് എന്നിവർ അടങ്ങുന്നസേനാംഗങ്ങൾചേർന്ന് ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.