
രാജാക്കാട് : എൻ. ആർ സിറ്റി എസ്. എൻ. വി ഹയർ സെക്കന്ററി സ്‌കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന കിങ്ങിണി ടീച്ചർക്ക് യാത്രയയപ്പ് നൽകലു, പ്രതിഭകളെ ആദരിക്കലും നടത്തി. സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ച യോഗം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് സതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ആർ ശ്രീനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ടി ഉഷാകുമാരി മുഖ്യപ്രഭാഷണവും എസ്. എൻ. ഡി. പി യോഗം രാജാക്കാട് യൂണിയൻ സെക്രട്ടറി കെ. എസ് ലതീഷ് കുമാർ അനുഗ്രഹ പ്രഭാഷണവും നടത്തി. മികച്ച പ്രതിഭകളെ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശുംഎല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞും ആദരിച്ചു. 32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപിക വി. കെ കിങ്ങിണിയുടെ യാത്രയയപ്പ് സമ്മേളനം ഗുരുശ്രേഷ്ഠ വി. കെ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, സമഗ്ര ശിക്ഷ ജില്ലാ കോ ഓർഡിനേറ്റർ ഡി. ബിന്ദുമോൾ, പി. ടി. എ പ്രസിഡന്റ് ഷാജി ചുള്ളിയാട്ട് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഒ. എസ് റെജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. പി വിനോദ് കുമാർ നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന 'ഉണർവ് 2022 സിനിമാതാരം നൂബിൻ ജോണി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.