തൊടുപുഴ: പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി ഉയർത്തണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ വാർഷിക യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വർദ്ധനവ് കുടിശികയടക്കം വിതരണം ചെയ്യണം.തീവണ്ടികളിൽ മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ടിക്കറ്റ് ഇളവ് പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് ജെയിംസ് പന്തക്കൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എം.അലിയാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായി
ശശിധരൻ കണ്ടത്തിൽ(ജില്ലാ പ്രസിഡന്റ് ),എം.ജെ.ബാബു (സെക്രട്ടറി), എം.കെ.പുരുഷോത്തമൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.