പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ലതാ മങ്കേഷ്‌കർ, കെ.പി.എ.സി. ലളിത എന്നിവരുടെ ഛായാ ചിത്രം .അരിവിത്തുറ സെന്റ് ജോർജ്‌സ് കോളേജ് അദ്ധ്യാപകൻ ഡോ. സുമേഷ് ജോർജ് അനാച്ഛാദനം ചെയ്തു. യോഗത്തിൽ വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ ഭാരവാഹികളായ ജോർജ് ജോസഫ്, വിൻസന്റ് മാത്യു, ഷിജോ അഗസ്റ്റിൻ, ലാലച്ചൻ എൻ.സി, ശശികലാ വിനോദ്, സബിത സ്റ്റോബിൻ എന്നിവർ സന്ദേശം നൽകി പ്രസംഗിച്ചു. കുട്ടികൾ ലതാ മങ്കേഷ്‌കർ പാടിയ സംഗീതം ആലപിച്ചു.