പീരുമേട്: എസ്.എൻ.ഡി.പി യോഗം സ്‌പ്രിംഗ്‌വാലി ശാഖാ വാർഷികം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒ.എൻ. ഹരി സുധൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. പി.ആർ. സുനിൽകുമാർ, എം.ആർ. രാജീവ്, പി.എസ്. ശശീധരൻ എന്നിവർ പ്രസംഗിച്ചു. 50 ലക്ഷം രൂപ മുടക്കി ഓഡിറ്റോറിയം പണികഴിപ്പിക്കാനും യോഗം തീരുമാനിച്ചു.