ഇടുക്കി: കേന്ദ്രസംസ്ഥാനജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ബുധനാഴ്ച വാഴത്തോപ്പ് പഞ്ചായത്തിൽ മോക്ഡ്രിൽ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മോക്ഡ്രിൽ നാലിന് അവസാനിക്കും. ഉരുൾപൊട്ടൽ സമയത്തെ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രിൽ.ജില്ലാ കേന്ദ്രങ്ങളിലെ ആശയ വിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങൾ, ദുരന്ത നിവാരണ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ കൃത്യതയും മോക്ഡ്രില്ലിൽ ഉറപ്പുവരുത്തും. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അഗ്‌നിശമന സേന, പൊലീസ്, ആരോഗ്യം, ഗതാഗതം, ഐ.എ.ജി, സിവിൽ ഡിഫൻസ് വളന്റിയേഴ്‌സ്, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾ മോക്ഡ്രില്ലിൽ പങ്കാളികളാകും