തൊടുപുഴ: ജില്ലയിലെ 27 കോളേജ് ക്യാമ്പസുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ 24 ഇടത്ത് വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. മൂന്നിടത്താണ് കെ.എസ്.യു യൂണിയൻ ഭരണം നേടിയത്. കഴിഞ്ഞ വർഷം ഭരണം നഷ്ടപ്പെട്ട ന്യൂമാൻ, കോ- ഓപ്പറേറ്റീവ് കോളേജ് ഉൾപ്പടെ അഞ്ചോളം കോളേജുകൾ യൂണിയൻ ഭരണം നേടാൻ ഇത്തവണ എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞു. അഞ്ചുനാട്ടിലെ അഞ്ചു കോളേജുകളിൽ എല്ലാ സീറ്റും എസ്.എഫ്.ഐ നേടി. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് കെ.എസ്.യു അവകാശപ്പെട്ടു.