
പീരുമേട്: സഞ്ചാരികളുടെ മനംകവരുന്ന കുട്ടിക്കാനം പൈൻ പാർക്ക് നവീകരിക്കാൻ പദ്ധതികൾ ആരംഭിക്കുന്നു. ഗ്രീൻ ടൂറിസം വികസനത്തിന്റെ ഭാഗമായി രണ്ടു കോടി രൂപ യാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. ദേശിയ പാത 183 നോട് ചേർന്ന് കിടക്കുന്നകുട്ടിക്കാനം തട്ടാത്തിക്കാനത്തുള്ളള്ള പൈൻ പാർക്ക് വിനോദ സഞ്ചാരികളുടെ മനം കവരുന്ന ഇടമാണ്. പീരുമേട്ടിലും വാഗമണ്ണിലും പരുന്തുംപാറയിലും തേക്കടിയിലും എത്തുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളമാണ് കൂട്ടിക്കാനം പൈൻ പാർക്ക്. കഠിന ചൂടിൽ നിന്ന് ഇവിടെ എത്തുമ്പോൾ കിട്ടുന്ന സദാ വീശിയടിക്കുന്ന തണുത്ത കാറ്റും കോടമഞ്ഞുംദേശിയ പാതയോട് തൊട്ട് ഉരുമിനിൽക്കുന്ന പൈൻ പാർക്കിനെ ശ്രദ്ധേയമാ ക്കുന്നു.തണൽ വിരിച്ച പൈൻ കൂട്ടം ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ചൂടിൽ നിന്നുള്ള രക്ഷാകവചം ഒരുക്കുന്നു.എല്ലായിപ്പോഴും പന്തലിട്ട പോലെ കൂട്ടം കൂടി നിൽക്കുന്ന പൈൻ കൂട്ടം വിനോദ സഞ്ചാരികളെ ഇവിടേക്ക് ആഘർഷിക്കുന്നു. ഇതോടൊപ്പം സിനിമാക്കാരുടെ ഇഷ്ടലോക്കേഷനായിക്കൂടി മാറിയിട്ടുണ്ട്.വിവാഹങ്ങളുമായി ബന്ധപ്പെട്ട് ഫോട്ടോ ഷൂട്ട് നടത്തുന്നതിന് ഇവിടം തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്.
ബജറ്റ് തുക വിനിയോഗിച്ച് കുട്ടിക്കാനം പൈൻ പാർക്കിന് ചുറ്റും ഇരുമ്പ് വേലികൾ സ്ഥാപിക്കുക, പാർക്കിനുള്ളിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടത്തി രാത്രിയിലും പകലും സഞ്ചാരികൾക്ക് സന്ദർശനം നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്യുകഇരിക്കാനുംവിശ്രമിക്കാനും വേണ്ട ഇരിപ്പിടങ്ങൾ ഒരുക്കുക. പ്രവേശനംപാസ്സ് മൂലം ആക്കുകതുടങ്ങി നിരവധി നിർദേശങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.
പാർക്കിൽ ഇപ്പോൾ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്ന പ്രശ്നം ഉൾപ്പടെയുള്ളവ പരിഹരിച്ചാൽ പൈൻപാർക്ക് വിനോദസഞ്ചാരികളുടെ പറുദീസയായി മാറും.