fire
തീപിടുത്തമുണ്ടായ സ്ഥലം വാഴത്തോപ്പ് പഞ്ചായത്തു പ്രസിഡണ്ട് ജോർജ് പോൾ വൈസ് പ്രസിഡണ്ട് മിനി ജേക്കബ്ബ് എന്നിവർ സന്ദർശിക്കുന്നു

ചെറുതോണി കരിമ്പൻ സിറ്റിയുടെ മുകൾ ഭാഗത്ത് മലയിൽ തീ പടർന്നു ഇരുപത്തിയഞ്ചേക്കറോളം സ്ഥലം കത്തിയമർന്നു ഷാപ്പുംപടിയിൽ നിന്നും ഉച്ചക്കു പടർന്ന തീ മുകളിലേക്കു കത്തിക്കയറുകയായിരുന്നു ഇലവുംപാറ മാത്യു മാത്യു തോമസ്, നാട്ടാർ വയലിൽ അസി, വള്ളോംകല്ലേൽ ലീല ,ജോസഫ് ഇലവുംപാറ. ജോസഫ് നന്ദളത്ത്, സാലസ് വേഴമ്പശേരിതുടങ്ങി നിരവധി പേരുടെ കൃഷി സ്ഥലങ്ങൾ അഗ്‌നിക്കിരയായി. വിളവെടുത്തു തുടങ്ങിയ കുരുമുളകു ചെടികൾ, കൊക്കോ, വാഴ, പച്ചക്കറികൾ കശുമാവ്, ജാതി തുടങ്ങി വർഷങ്ങളുടെ അദ്ധ്വാനഫലങ്ങളാണ് മണിക്കൂറുകൾക്കകം തീ വിഴുങ്ങിയത് എല്ലാവരും തന്നെ 50 സെന്റ് സ്ഥലം തുടങ്ങി മുകളിലേക്കുള്ള ചെറുകിട കർഷകരാണ് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയെങ്കിലും വാഹനം എത്തിച്ചേരാൻ പറ്റാത്ത സ്ഥലമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്‌ക്കരമായി പള്ളി ജംഗ്ഷനിൽ ഫയർ ഫോഴ്‌സിന്റെ വാഹനമിട്ട ശേഷം ജീവനക്കാർ ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥലത്തെത്തിയത് ഇടുക്കിയിൽ നിന്നു പൊലീസും എത്തിയിരുന്നു ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ തീ കെടുത്തുന്നതും ദുഷ്‌ക്കരമായി ഉച്ചക്കു പടർന്ന തീ പാതിരാത്രിയോടെയാണ് കത്തിയമർന്നത് ബാങ്ക് വായ്പയെടുത്തും പണം പലിശക്കെടുത്തും കൃഷിയിറക്കിയ പലർക്കും അപ്രതീക്ഷിതമായ തീപിടുത്തം പ്രഹരമായി.