അടിമാലി: ഡിഗ്രി വിദ്യാർത്ഥിയായ അഡ്‌സൈ എസ്. മങ്ങാട്ട് വർഷങ്ങളായി പരിപാലിച്ചു വളർത്തിയ 45 സെന്റീമീറ്ററോളം തലമുടിക്കെട്ട് മുറിച്ചു നൽകിക്കൊണ്ട് അടിമാലി വൈസ്‌മെൻ ക്ലബ്ബിന്റെ കേശദാന പദ്ധതിക്ക് തുടക്കമായി. കാൻസർ രോഗത്തിന്റെ കീമോ ചികിത്സയിൽ മുടി നഷ്ടമാകുന്നവർക്ക് ആവശ്യമായ വിഗ് നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേശദാന പദ്ധതി നടപ്പിലാക്കുന്നത്. തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി ഒരു വർഷം നീളുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് ബിജു ലോട്ടസ് നിർവഹിച്ചു. സെക്രട്ടറി സുജിത് പി. ഏലിയാസ്, ട്രഷറാർ സാന്റി മാത്യു, ഭാരവാഹികളായ വർഗീസ് പീറ്റർ കാക്കനാട്ട്, ജോസ് മാത്യു, അഡ്വ. നോബിൾ മാത്യു, മെനറ്റ്‌സ് ക്ലബ് പ്രസിഡന്റ് ദീപ്തി ബിജു, സെക്രട്ടറി നിഷ സുജിത്, വൈസ് ലിങ് പ്രസിഡന്റ് ആൻമരിയ, സെക്രട്ടറി അലൽ സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.