കട്ടപ്പന : എം ജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ കട്ടപ്പന ഗവൺമെന്റ് കോളേജിലും ലബ്ബക്കട ജെ പി എം കോളേജ് പരിസരത്തും വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി.ഗവ.കോളേജിലെ സംഘർഷത്തിൽ കെഎസ് യു പ്രവർത്തകർക്കും ഏതാനും എസ്എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റു.ഇവർ ആശുപത്രിയിൽ ചികിത്സ തേടി.തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സി.പി.എം ഡി.വൈ എഫ് ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഗവൺമെന്റ് കോളേജിന് മുൻപിൽ തമ്പടിച്ചിരുന്നു.വൈകിട്ട് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ ഇരുവിഭാഗവും തമ്മിലാരംഭിച്ച വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
.ജെ പി എം കോളേജിലെ തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് വച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ നേരിയ
സംഘർഷമുണ്ടായത്.ഇതിനിടെയാണ് കട്ടപ്പന എസ് ഐ കെ .ദിലീപ് കുമാറിനും പരിക്ക് പറ്റിയത്.ഗവൺമെന്റ് കോളേജിൽ എസ്.എഫ് ഐ മുഴുവൻ സീറ്റിലും വിജയിപ്പോൾ ഐ എച്ച് ആർ.ഡി കോളേജിൽ കെ. എസ്. യു വിജയിച്ചു.