നെടുങ്കണ്ടം: കാറിൽ ചുറ്റിനടന്ന് മോഷണം നടത്തി വന്ന യുവാക്കൾ കമ്പംമെട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞു. കുമളിയിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിൽ നിന്നും ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ റിമാന്റിലായിരുന്ന കുമളി മുരിക്കടി കവലയിൽ ശരത്കുമാർ(22), പുളിമൂട്ടിൽ മുഹമ്മദ് ഇസ്മയിൽ(22) എന്നിവരെയാണ് പിടികൂടിയത്. കുഴിത്തൊളു പരപ്പനങ്ങാടിയിൽ നിന്നും വീടിന് സമീപം പാർക്കുചെയ്തിരുന്ന വാഹനങ്ങളുടെ പാർട്‌സുകളും പെട്രോളും മോഷണം നടന്നതായുള്ള പരാതി നിലനിൽക്കെ സമാനമായ മറ്റൊരു കേസിൽ പ്രതികളെ പിടിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്. കുമളിയിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിൽ നിന്നും ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ കേസിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. സമാനമായ കേസ് കമ്പംമെട്ട് സ്‌റ്റേഷൻ പരിധിയിൽ ഉണ്ടായതിനെ തുടർന്ന് കമ്പംമെട്ട് പോലീസ് അപേക്ഷ നൽകി പ്രതികളെ സ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. പരപ്പനങ്ങാടിയിൽ മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പരപ്പനങ്ങാടിയിൽ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ പാർട്‌സും പെട്രോളും ഇരുവരും ചേർന്ന് 2022 ഫെബ്രുവരി ആറിന് മോഷ്ടിച്ചത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മുട്ടുമണ്ണേൽ എം.എസ് കിരണിന്റെ ബൈക്കിന്റെ ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ മീറ്റർ, കണ്ണാടികൾ എന്നിവയും മറ്റ് രണ്ട് ബൈക്കുകളിലെ പെട്രോളും ഊറ്റിയെടുത്തു. സമീപവാസിയായ പ്ലാശേരിൽ വിഷ്ണുവിന്റെ കാറിൽ നിന്നും സ്റ്റീരിയോ സെറ്റും സ്പീക്കറുകളുമാണ് മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചത്. കിരണിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന മറ്റ് രണ്ട് ബൈക്കുകളിൽ നിന്നും പെട്രോളും മോഷ്ടാക്കൾ കവർന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ അന്വേഷണം നടത്തി വരുന്ന സമയത്താണ് സമാനമായ കേസ് കുമളിയിൽ ഉണ്ടായത്.