തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിൽ കുട്ടപ്പാസ് ഹോട്ടലിന് സമീപം നിർമ്മിക്കുന്ന എൽ.ഐ.സി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.45ന് എൽ.ഐ.സി സോണൽ മാനേജർ കെ. കതിരേശൻ ശിലാസ്ഥാപനം നിർവഹിക്കും. ചീഫ് എൻജിനിയർ ബി. പളനി, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുദീപ് എന്നിവർ ആശംസനേരും. സീനിയർ ഡിവിഷണൽ മാനേജർ വി.എസ്. മധു സ്വാഗതവും സീനിയർ ബ്രാഞ്ച് മാനേജർ ബി. അജിത് നന്ദിയും പറയും. ശിലാസ്ഥാപനത്തിനെത്തുന്ന വിശിഷ്ടാതിഥികളെ തൊടുപുഴ സിനമൻ കൗണ്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ റാലിയോടെയാണ് സമ്മേളന സ്ഥലത്തേയ്ക്ക് ആനയിക്കുന്നത്. 35 വർഷം മുമ്പാണ് എൽ.ഐ.സി ബ്രാഞ്ച് ഓഫീസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചത്.