തൊടുപുഴ: റബർ ആക്ടിലെ തെറ്റായ നിയമങ്ങൾ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നതാണെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.
മലയോര ജില്ലയിൽ പ്രധാന ജീവിതമാർഗമായിരുന്ന റബർ കൃഷിയുടെ തകർച്ച ഇടുക്കിയിലെ വ്യാപാരമേഖലയെ തളർത്തുന്നു.
ഗ്രാമങ്ങളിലുള്ള ചെറുകിട മലഞ്ചരക്ക് കടകളിൽ,പത്തും പതിനഞ്ചും റബർ ഷീറ്റുമായി വരുന്ന കർഷകരിൽ നിന്നും അതു വാങ്ങി വിൽക്കുന്ന
വ്യാപാരിക്ക് ഭീമമായ തുകകൾ പിഴയും മറ്റു ഈടാക്കുന്നത് തികച്ചും മനുഷ്യത്വ രഹിതവും നീതികരിക്കാൻ ആകാത്തതുമാണ്.ഇതിനിടയിൽ അന്യായമായി ലൈസൻസും മറ്റു വർദ്ധിപ്പിച്ചാൽ ഈ മേഖലയിലെ വ്യാപാരികളെ തകർക്കുന്നതിനു തുല്യമാണെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.