മുട്ടം: കൃഷി തോട്ടത്തിൽ ജോലി ചെയ്തിരുന്ന കർഷകന് സൂര്യാഘാതമേറ്റു. മുട്ടം ഇടപ്പള്ളി കളപ്പുരക്കൽ നാരായണൻ നായർക്കാണ് (64) തിങ്കളാഴ്‌ച്ച ഉച്ചയോടെ സൂര്യാഘാതമേറ്റത്. കഴിഞ്ഞ വർഷവും ഇദ്ദേഹത്തിന് സാര്യാഘാതം ഏറ്റിരുന്നു. മുട്ടം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 5 വർഷക്കാലമായി കൃഷി ചെയ്‌തു വരുകയാണ് ഇദ്ദേഹം. കൃഷിയോടുള്ള നാരായണൻ നായരുടെ താല്പര്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ വെജിറ്റബിൾസ് ആന്റ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ മുട്ടത്തുള്ള കൃഷി തോട്ടം പരിപാലിക്കുന്നതിന്റെ ചുമതല നാരായണൻ നായരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.