ഇടുക്കി: പ്രാദേശികതലത്തിൽ പരിസ്ഥിതി ജൈവവൈവിധ്യ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ബി.എം.സികളുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ വി.എസ്. അശ്വതി പ്രസംഗിച്ചു. ജൈവവൈവിധ്യ ബോർഡ് അംഗങ്ങളായ കെ.വി. ഗോവിന്ദൻ, ഡോ. സതീഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു.