
ചെറുതോണി: വാഴത്തോപ്പിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് പെരുങ്കാല തുരുത്തികാട്ടിൽ മനുരാജന്റെയും പ്രിയയുടെയും ഏകമകൾ മഹിമയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് പ്രിയ പുല്ല് ചെത്താൻ പോയിരുന്നതിനാൽ ഈ സമയം പിതാവ് മനു രാജൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ മനു അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ സമീപത്തെ തൊഴിലുറപ്പ് ജോലിക്കാരും മറ്റ് അയൽവാസികളും ചേർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.