jail2

മുട്ടം: ജില്ലാ ജയിലിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം നടത്തി. ജയിലിലെ അന്തേവാസികളുടെ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.10 ദിവസത്തെ പരിശീലനമാണ് നൽകിയത്. പേപ്പർ ബാഗ്, പേപ്പർ കവർ എന്നിവയുടെ നിർമ്മാണത്തിനാണ്

പ്രധാനമായും പരിശീലനം നടനൽകിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 29 അന്തേവാസികൾക്ക് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ പി എ സിറാജ്ദ്ദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേന്ദ്ര ഗ്രാമ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ ആർ സെറ്റിയാണ് പരിശീലനം നൽകിയത്. ജയിൽ സൂപ്രണ്ട് സമീർ എ, ആർ സെറ്റി ഡയറക്ടർ നിജാസ് എം, ആർ സെറ്റി ഫാക്കൽട്ടി ഡോ: കെ.എം.എഎച്ച് . ഇക്ബാൽ, വെൽഫയർ ഓഫീസർ ഷിജോ തോമസ്‌, ട്രേയിനർ ജയിനി ജോസ്, അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.