നെടുങ്കണ്ടം : ചിൽഡ്രൻസ് ഹോമിൽ നിന്നും ഇറങ്ങിപ്പോയ ആൺകുട്ടികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് 13ഉം 15 ഉം ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർത്ഥികൾ താമസസ്ഥലത്ത് നിന്നും ചാടിപ്പോയത്. ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ കമ്പംമെട്ട് പൊലീസ് ആനവിലാസത്ത് നിന്നും പിടികൂടി. ഇത്തരത്തിൽ കുട്ടികൾ മുമ്പും ഇവിടെ നിന്നും കുട്ടികൾ ചാടിപ്പോയിരുന്നു. നാട്ടുകാരും പൊലീസും കൂട്ടായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളെ കണ്ടെത്തി തിരകെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്.