ഇടുക്കി: 1709 നമ്പർചട്ടിക്കുഴി എസ്. ഡി. പി ശാഖാ വാർഷിക പൊതുയോഗം ഞായറാഴ്ച്ച നടക്കും. രാവിലെ പത്തിന് ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ മനേഷ് കുടിയ്ക്കകത്ത്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട്, വരവ്ചെലവ് കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിക്കും.