
നെടുങ്കണ്ടം: സാബോ മത്സരത്തിൽ പ്ളസ്ടു വിദ്യാർത്ഥിനി പാർവ്വതി രാജേന്ദ്രൻ.സ്വർണ്ണമെഡൽ നേടി .
കോഴിക്കോട് യൂണിവേഴ്‌സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽനടന്ന സംസ്ഥാന മത്സരത്തിലാണ് റഷ്യൻ ഗുസ്തി മത്സരമായ സാബോയിലും ജപ്പാനീസ് ആയോധന കലയായ ജീജൂട്‌സുവിലും നെടുങ്കണ്ടം ബ്ലോക്ക് നമ്പർ 265ൽ പാർവ്വതി രാജേന്ദ്രൻസ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. കല്ലാർ ഗവൺമെന്റ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥിനിയാണ് പാർവ്വതി. ആദ്യമായാണ് റഷ്യൻ ഗുസ്തി ഇനമായ സാബോ മത്സരം സംസ്ഥാനത്ത് നടത്തുന്നത്. ഇതിനോടൊപ്പം മൂന്നാമത് സംസ്ഥാന ജീജുട്‌സു ചാമ്പ്യൻഷിപ്പാണ് കഴിഞ്ഞത്. പത്ത് വർഷമായി നെടുങ്കണ്ടം ജൂഡോ അക്കാദമിയിൽ സൈജു ചെറിയാന്റെ ശിക്ഷണത്തിൽ ജൂഡോ പരിശീലനം നടത്തി വരികയാണ് . .ഏപ്രിൽ രണ്ടാംവാരത്തിൽ ബംഗളൂരുവിൽ വെച്ചു നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ കഠിന പരിശീലനത്തിലാണ് പാർവ്വതി. പി എൻ രാജേന്ദ്രൻ-മിനിമോൾ ദമ്പതികളുടെ മകളാണ്.