തൊടുപുഴ: മാർച്ച് 22 ന് ലോക ജലദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ജല ജീവൻ മിഷന്റെ നിർവ്വഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുട്ടം, കുടയത്തൂർ, കുമാരമംഗലം, മണക്കാട് ഗ്രാമ പഞ്ചായത്തുകളിലെ 5 മുതൽ പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിലേക്കുള്ള പോസ്റ്റർ 21 ന് മുൻപ് 8281921136 എന്ന വാട്സാപ്പ് നമ്പരിലോ seufidukki@gmail.com എന്ന മെയിലിലോ ലഭിക്കണം. A4 പേപ്പറിലോ, ചാർട്ട് പേപ്പറിലോ ആയിരിക്കണം പോസ്റ്റർ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ പോസ്റ്ററിൻ്റെ സ്കാൻഡ് കോപ്പിയാണ് അയക്കേണ്ടത്. പോസ്റ്റർ തയ്യാറാക്കുന്നതിൻ്റ ചിത്രം കൂടി ഇതോടൊപ്പം അയാക്കണം. അതാത് പഞ്ചായത്തുകളുടെ പേര്,മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 9946692077 എന്ന നമ്പരിൽ ബന്ധപ്പെടണം.