തൊടുപുഴ: തൊടുപുഴയിൽ എത്തിചേരുന്ന പൊതു ജനങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗും മഹാറാണിമെഗാ മാർട്ടും സംയുക്തമായി സംഭാര വിതരണം നടത്തി. മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബിയുടെ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് സംഭാര വിതരണോദ്ഘാടനം നിർവഹിച്ചു. മർച്ചൻസ്അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ *മുഖ്യ പ്രഭാഷണംനടത്തി. വാർഡ് കൗൺസിലർ ജയലക്ഷമി ഗോപൻ, ട്രഷറർ മനു തോമസ്, മഹാറാണി എം.ഡി യും യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമായറിയാസ് വി.എ,മർച്ചൻസ് യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി.കെ ,വൈസ് പ്രസിഡന്റ് സരിൻസി. ജോസെക്രട്ടറി ജോഷി ജോർജ് മെഗാ മാർട്ട് മാനേജർ നിയാസ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു